ടെലികോം മേഖലയിലെ കുതിപ്പ് തുടര്‍ന്ന് ജിയോ. ഏറ്റവും പുതിയ ട്രായുടെ ഡാറ്റയില്‍ വന്‍ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്.മറ്റൊരു കമ്ബനിക്കും അവകാശപ്പെടാനില്ലാത്ത അത്ര നേട്ടമാണ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്.യൂസര്‍മാരുടെ കാര്യത്തില്‍ എയര്‍ടെല്ലിനെയും വോഡഫോണ്‍ ഐഡിയയെയും എല്ലാം മറികടന്നാണ് ജിയോയുടെ മുന്നേറ്റം. യൂസര്‍ബേസില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സര്‍വീസ് ആയത് മാത്രമല്ല, എത്രത്തോളം ജനപ്രീതിയാണ് അവര്‍ക്കുള്ളത് എന്നത് കൂടിയാണ് ഇതോടെ തെളിയിക്കപ്പെടുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ജിയോയില്‍ എത്ര ഉപയോക്താക്കളാണ് പുതിയതായി എത്തിയിരിക്കുന്നതെന്നാണ് ട്രായ് വെളിപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്‌എന്‍എല്‍ എന്നിവരുടെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും കസ്റ്റമര്‍ ബേസിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനം ജിയോ സ്വന്തമാക്കി.മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ യൂസര്‍മാരെ സ്വന്തമാക്കിയതും ജിയോ തന്നെയാണ്. എന്നാല്‍ വോഡഫോണ്‍ ഐഡിയയെ സംബന്ധിച്ച് ഏറ്റവും മോശം അവസ്ഥയിലൂടെയാണ് മാര്‍ച്ച് മാസത്തില്‍ കടന്നുപോയിരിക്കുന്നത്. ജിയോ മാര്‍ച്ചില്‍ 21 ലക്ഷം പുതിയ യൂസര്‍മാരെയാണ് ചേര്‍ത്തിരിക്കുന്നത്. ഇതോടെ അവരുടെ മൊത്തം യൂസര്‍മാര്‍ 46 കോടി കടന്നിരിക്കുകയാണ്.
അതേസമയം രണ്ടാം സ്ഥാനത്ത് ഇത്തവണയും എയര്‍ടെല്‍ തന്നെയാണ് ഉള്ളത്. എയര്‍ടെല്ലിനും ജിയോയെ പോലെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എയര്‍ടെല്ലിന് നല്ല സമയം കൂടിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. 17 ലക്ഷം പുതിയ യൂസര്‍മാരെയാണ് എയര്‍ടെല്ലിന് ലഭിച്ചിരിക്കുന്നത്.നിലവില്‍ ഇന്ത്യയില്‍ 38 കോടിയില്‍ അധികം ഉപയോക്താക്കള്‍ എയര്‍ടെല്ലിനുണ്ട്. എന്നാല്‍ കമ്ബനി ജിയോയുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ പിന്നിലാണെന്ന് പറയാം. എട്ട് കോടിയോളം യൂസര്‍മാരുടെ വ്യത്യാസം ഇരുകമ്ബനികള്‍ക്കും ഇടയിലുണ്ട്. എന്നാല്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഇരുകമ്ബനികളും ഏകദേശം അടുത്താണ്.
അതേസമയം വോഡഫോണ്‍ ഐഡിയ ഈ രണ്ട് കമ്ബനികളെയും അപേക്ഷിച്ച് പിന്നിലാണ്. വളര്‍ച്ചയും വളരെ പിന്നോട്ടാണ്. മാര്‍ച്ചിലെ കണക്ക് പ്രകാരം ഇന്ത്യയില്‍ ആറര ലക്ഷം ഉപയോക്താക്കളാണ് വോഡഫോണ്‍ ഐഡിയ ഉപേക്ഷിച്ചിരിക്കുന്നത്. നിലവില്‍ ആകെ 21 കോടി ഉപയോക്താക്കളാണ് അവര്‍ക്കുള്ളത്.
അതേസമയം ബിഎസ്‌എന്‍എല്‍ ഇത്തവണയും ഏറ്റവും അവസാനമാണ്. കാര്യമായ പുരോഗതി അവര്‍ക്കില്ല. വളരെ മോശമാണ് ബിഎസ്‌എന്‍എല്ലിന്റെ പ്രകടനമെന്ന് പറയാം. 23 ലക്ഷം ഉപയോക്താക്കളാണ് ബിഎസ്‌എന്‍എല്‍ കണക്ഷന്‍ ഉപേക്ഷിച്ചത്. എട്ട് കോടി 80 ലക്ഷം യൂസര്‍മാരാണ് അവര്‍ക്ക് ഇനി ഇന്ത്യയില്‍ ബാക്കിയുള്ളത്. സര്‍വീസുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിഎസ്‌എന്‍എല്‍.