പത്താം ക്ലാസ് പാസ്സായവർക്കിതാ തപാല്‍ വകുപ്പില്‍ കിടിലൻ അവസരം.. ഇന്ത്യൻ പോസ്റ്റ് ഓഫീസ് കർണാടക സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ആകെ 27 ഒഴിവുകളാണുള്ളത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഈ മാസം 15 വരെ അപേക്ഷിക്കാൻ അവസാരമുണ്ട്. തപാല്‍ മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങള്‍ക്കുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തെരഞ്ഞെടുക്കുന്നവർക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്ബളമായി ലഭിക്കും.