അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസവുമായി അടുത്ത പത്ത് ദിവസത്തേക്ക് മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അർധരാത്രി മുതൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത. ശക്തമായ മഴ സാധ്യത കണക്കാക്കി 9ന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.

മധ്യതെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാൽ അടുത്ത ആഴ്‌ച മധ്യതെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. 15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ദ്‌ധർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മൺസൂൺ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.മഴ കാര്യമായി തന്നെ പെയ്‌താലും ഈ മാസാവസാനം വരെ ചൂടിനു വലിയ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇന്നലെ പകൽ പാലക്കാട് രേഖപ്പെടുത്തിയ 39.4 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്. കനത്ത ചൂട് മൂന്ന ദിവസവും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികാല താപനില മുന്നറിയിപ്പുണ്ട്. രാത്രിയിലും പുലർച്ചെയും 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില കൂടുതൽ ഇടങ്ങളിൽ രേഖപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version