Posted By Anuja Staff Editor Posted On

ലഹരിക്കായി വയനാടൻ പനങ്കുരു ഇതര സംസ്ഥാനങ്ങളിലേക്ക്

ബത്തേരി: ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം വർധിച്ചതോടെ ജില്ലയിൽ നിന്ന് പനങ്കുരു ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നു.സംസ്ഥാനത്ത് നിരോധിച്ച പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ് അടക്കമുള്ളവയിൽ ഉപയോഗിക്കാനായാണ് പനങ്കുരു കൊണ്ടുപോകുന്നത്. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇവ കയറ്റിപ്പോകുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കിലോയക്ക് 45 രൂപ തോതിലാണ് കർഷകരിൽ നിന്ന് പനങ്കുരു ശേഖരിക്കുന്നത്. മാനന്തവാടി കേന്ദ്രീകരിച്ചുള്ള ഏജൻസിയാണ് കർഷകരിൽ നിന്ന് ഇവ വാഹനങ്ങളിലെത്തി ശേഖരിക്കുന്നത്. പനയിൽ പഴുത്തുനിൽക്കുന്ന കുരു നിറഞ്ഞ വലിയ കുലകൾ വെട്ടിയെടുക്കും. പിന്നീട് ഇവ ചണച്ചാക്കിൽ കെട്ടിവയ്ക്കും. രണ്ട് ദിവസം കഴിയുന്നതോടെ ഈ കായകൾ കൊഴിയും. ഇത് പുറത്തെടുത്ത് കളത്തിൽ നിരത്തി ട്രാക്ടർ ഉപയോഗിച്ച് മെതിച്ച് പരിപ്പെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് തൊണ്ടും പരിപ്പും തരംതിരിച്ചാണ് ഏജൻസികൾ നല്‌കുക. സാധാരണ ഒരു കുലയിൽ നിന്ന് 200 മുതൽ 250 കിലോവരെ കുരു ലഭിക്കും.ജില്ലയിൽ ഏറ്റവും കൂടുതൽ പനങ്കുരു ലഭിക്കുന്ന ഇടം പൊഴുതനയാണ്. സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ് ഉൾപ്പടെയുള്ളവ നിരോധിക്കുന്നതിനു മുമ്ബ് പനങ്കുരു കിലോയ്ക്ക് 90 രൂപവരെ കർഷകർക്ക് ലഭിച്ചിരുന്നു. നിലവിൽ കർഷകർക്ക് പനങ്കുരുവിന്റെ യഥാർത്ഥത്തിൽ എത്രവില ലഭിക്കുമെന്ന് അറിയില്ലപനങ്കുരുവിന് പൊതുവിപണിയില്ലാത്തതാണ്ഇതിനുകാരണം. അതിനാൽ തങ്ങളെ സമീപിക്കുന്നഏജന്റുമാർ പറയുന്ന വിലയ്ക്ക് ഇവ വിൽക്കേണ്ട് അവസ്ഥയിലാണ് കർഷകർ. മുൻകാലങ്ങളിൽ ജില്ലയിലെ കൃഷിയിടങ്ങളിൽ ധാരാളമായി പനകൾ ഉണ്ടായിരുന്നു. മൂത്ത പനകൾ വെട്ടി കന്നുകാലി തൊഴുത്തിൽ നിലത്ത് പാത്തിയായി വിരിക്കാനും ഉപയോഗിച്ചിരുന്നു. കാലം മാറി തൊഴുത്തുകളിൽ വിരിക്കാൻ റബ്ബർ മാറ്റുകൾ എത്തിയതോടെ പനയും പനംപാത്തികളും അപ്രത്യക്ഷമായി. നിലവിൽ ജില്ലയിൽ വനാതിർത്തികളടക്കമുള്ള പ്രദേശങ്ങളിൽ വിരളമായേ പനകൾ കാണാനുള്ളു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *