Posted By Anuja Staff Editor Posted On

വൈദ്യുതി നിയന്ത്രണവും വേനല്‍മഴയും തുണച്ചു, ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. ഒന്നര മാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെയെത്തി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇന്നലത്തെ ആകെ ഉപയോഗം 98.83 ദശലക്ഷം യൂണിറ്റാണ്. പീക്ക് ടൈം ആവശ്യകതയും അയ്യായിരം മെഗാവാട്ടിന് താഴെയെത്തി. ഇന്നലെത്തെ പീക്ക് ആവശ്യം 4976 മെഗാവാട്ടാണ്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണവും വിവിധ ഇടങ്ങളില്‍ വേനല്‍ മഴ പെയ്തതുമാണ് ഉപഭോഗം കുറയാൻ കാരണംസംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്‌ഇബി. പ്രാദേശിക തലത്തില്‍ മേഖല തിരിച്ച്‌ ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല അവലോകന യോഗത്തിലെ വിലയിരുത്തല്‍. വേനല്‍ മഴ പെയ്തു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണ വിധേയമായി.നിലവിലുള്ള മേഖല നിയന്ത്രണം വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും. അതിവേഗത്തില്‍ പ്രതിദിന വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റില്‍ താഴെ എത്തിക്കുകയും പീക്ക് ആവശ്യകത അയ്യായിരം മെഗാവാട്ടിന് താഴെ എത്തിക്കുകയുമാണ് ലക്ഷ്യം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version