39 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറായി

ഹിന്ദി, കൊമേഴ്‌സ് ഹയർസെക്കൻഡറി അധ്യാപകർ, ബിവറേജസ് കോർപ്പറേഷനില്‍ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തുടങ്ങി 39 തസ്തികകളിലേക്ക് പി.എസ്.സി.വിജ്ഞാപനം തയ്യാറായി. ജൂണ്‍ ഒന്നിനുള്ള ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ജൂലായ് മൂന്നുവരെ അപേക്ഷിക്കാൻ സമയം നല്‍കും. ‘മാതൃഭൂമി തൊഴില്‍വാർത്ത’യിലും വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ഓഫ്താല്‍മോളജി), എൻജിനിയറിങ് കോളേജുകളില്‍ കംപ്യൂട്ടർ പ്രോഗ്രാമർ, വാട്ടർ അതോറിറ്റിയില്‍ അസിസ്റ്റന്റ് എൻജിനിയർ (ഇലക്‌ട്രിക്കല്‍), കെ.എം.എം.എലില്‍ ജൂനിയർ അനലിസ്റ്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകള്‍.

മരാമത്ത്/ജലസേചന വകുപ്പുകളില്‍ ഓവർസിയർ/ഡ്രാഫ്‌റ്റ്‌സ്‌മാൻ, തുറമുഖവകുപ്പില്‍ ഇലക്‌ട്രീഷ്യൻ, സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ ട്രേഡ്‌സ്‌മാൻ, ടൂറിസം വകുപ്പില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തുടങ്ങി 12 തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിന് പി.എസ്.സി. യോഗം അനുമതി നല്‍കി. ജലഗതാഗതവകുപ്പില്‍ ഇലക്‌ട്രീഷ്യൻ, സംഗീത കോളേജില്‍ വയലിൻ ലക്ചറർ, അച്ചടിവകുപ്പില്‍ സീനിയർ സൂപ്രണ്ട് തുടങ്ങി എട്ട് തസ്തികകള്‍ക്കുള്ള ചുരുക്കപ്പട്ടിക വൈകാതെ പ്രസിദ്ധീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version