അധ്യാപക പരിശീലനത്തിന് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് മാനന്തവാടിയില്‍ തുടക്കമായി. മാനന്തവാടി ഉപജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 1200 ഓളം അധ്യാപകര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. എല്‍.പി വിഭാഗത്തില്‍ ക്ലാസടിസ്ഥാനത്തിലും യു.പി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഭാഷ, വിഷയാടിസ്ഥാനത്തിലുമാണ് പരിശീലനം. വിദ്യാകരണം ജില്ലാ കോ-ഓഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഡയറ്റ് സീനിയര്‍ അധ്യാപകന്‍ എം.ഒ സജി, മാനന്തവാടി ബിപിസി കെ.കെ സുരേഷ്, ട്രെയിനര്‍ അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version