Posted By Anuja Staff Editor Posted On

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫിസർ

കൽപറ്റ: ജില്ലയിൽ ഈ മാസം എലിപ്പനി സ്ഥിരീകരിച്ച് 13 പേരും ലക്ഷണങ്ങളോടെ 28 പേരും ചികിത്സ തേടിയതായും ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഈ വർഷം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ച 90 പേരിൽ രണ്ടു പേരും രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ 183 പേരിൽ നാലു പേരും മരിക്കാനിടയായിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിന് പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ ഓരോ ഡോസ് കഴിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരും ആഴ്ച‌യിലൊരിക്കൽ, തുടർച്ചയായി നാലാഴ്‌ച, അല്ലെങ്കിൽ റിസ്ക് നിലനിൽക്കുന്ന സമയം വരെ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കൃഷിപ്പണിക്കാർ, മൃഗപരിപാലന പ്രവൃത്തി ചെയ്യുന്നവർ, മലിനജല സമ്പർക്കമുള്ളവർ തുടങ്ങിയവർ റിസ്‌ക് കൂടുതൽ ഉള്ളവരാണ്. ഗുളിക കഴിക്കുന്നതിന് പുറമെ എലി നശീകരണം പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *