Posted By Anuja Staff Editor Posted On

കേരളത്തിൽ ആർക്കും വേണ്ടാത്ത പനങ്കുരുവിന് വില ലക്ഷങ്ങൾ; ആവശ്യക്കാർ എത്തുന്നത് ഉത്തരേന്ത്യയിൽ നിന്ന്, വൻ ബിസിനസ്

ബത്തേരി :ഇവിടെ ആർക്കും വേണ്ടാത്ത വയനാടൻ പനങ്കുരുവിന് ഉത്തരേന്ത്യയില്‍ സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് ഡിമാൻഡ്.കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റുമതി നടത്തുന്നത്. ലഹരി വസ്തുക്കളില്‍ വീര്യം പകരാൻ ആണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ് തുടങ്ങിയവയില്‍ ഈ സംസ്ഥാനങ്ങള്‍ ഉപയോഗിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കേരളത്തില്‍ പാൻപരാഗ്, ഹാൻസ് തുടങ്ങിയവ നിരോധിച്ചതിനാല്‍ ഈ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ സാധ്യമല്ല. അതിനുമുമ്ബ് കിലോയ്ക്ക് 90 രൂപവരെ കച്ചവടക്കാർക്ക് ലഭിച്ചിരുന്നു. ചെറുകിടക്കാർക്ക് യഥാർത്ഥ വില അറിയാത്തതിനാല്‍ ഏജന്റുമാർ പറയുന്ന വിലയ്ക്ക് വില്‍ക്കും.

മാനന്തവാടിയിലെ ഏജൻസികള്‍ കച്ചവടക്കാരില്‍ കിലോ 45 രൂപയ്‌ക്കാണ് ഇത് ശേഖരിക്കുന്നത്. അവർക്ക് ആദിവാസികളാണ് എത്തിക്കുന്നത്. കുലയ്ക്ക് 200-300 രൂപയ്ക്ക് കർഷകരില്‍ നിന്ന് ശേഖരിക്കുന്ന പനങ്കുരു കിലോയ്ക്ക് 12- 13 രൂപയ്ക്ക് കച്ചവടക്കാർക്ക് വില്‍ക്കും. ഒരു കുലയില്‍ നിന്ന് 200 – 250 കിലോ വരെ കുരു ലഭിക്കും. പൊഴുതനയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പനങ്കുരു ലഭിക്കുന്ന പ്രദേശം. മേയ് – ആഗസ്റ്റിലാണ് കൂടുതല്‍ കായ ലഭിക്കുന്നത്.സംസ്ക്കരണം ഇങ്ങനെ

പഴുത്ത കുലകള്‍ പനയില്‍ നിന്ന് വെട്ടിയെടുത്ത് ചണച്ചാക്കില്‍ കെട്ടിവയ്‌ക്കും. രണ്ടോ മൂന്നോ ദിവസം കഴിയുമ്ബോള്‍ കുലയില്‍ നിന്ന് കൊഴിയുന്ന കുരു കളത്തില്‍ നിരത്തി ട്രാക്ടർ ഉപയോഗിച്ച്‌ മെതിക്കും. തോട് കളഞ്ഞെടുക്കുന്ന പരിപ്പാണ് ഏജൻസികള്‍ക്ക് നല്‍കുന്നത്.’ ആദിവാസികള്‍ ഉള്‍പ്പെടെ ശേഖരിക്കുന്ന പനങ്കുരു കിലോയ്ക്ക് 12 -13 രൂപയ്‌ക്ക് വാങ്ങി തോടുകളഞ്ഞ് ഏജൻസികള്‍ക്ക് നല്‍കും. വലിയ ലാഭമില്ലെങ്കിലും സ്ഥിര വരുമാനമായതിനാല്‍ ജോലി തുടരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version