Posted By Anuja Staff Editor Posted On

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കനത്ത തിരിച്ചടി; ഗ്രാറ്റുവിറ്റിയിലെ വർധനവ് തടഞ്ഞ് ഇപിഎഫ്ഒ

ക്ഷാമബത്തയിലെ വർധനവിനെതുടർന്ന് റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയുടെയും ഡെത്ത് ഗ്രാറ്റുവിറ്റിയുടെയും പരിധി 25 ശതമാനം വർധിപ്പിച്ച മുൻ വിജ്ഞാപനം എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) തടഞ്ഞുവച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്‌, പരമാവധി റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയും ഡെത്ത് ഗ്രാറ്റുവിറ്റിയും 25 ശതമാനം വർധിപ്പിച്ച്‌, 20 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയാക്കിയിരുന്നു. ഇതാണ് ഇപിഎഫ്‌ഒ താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മുൻ ചട്ടങ്ങള്‍ അനുസരിച്ച്‌ 33 വർഷമോ അതില്‍ കൂടുതലോ വർഷത്തെ സേവനത്തിന് ശേഷം നല്‍കുന്ന ഗ്രാറ്റുവിറ്റി അടിസ്ഥാന ശമ്ബളത്തിൻ്റെയും ക്ഷാമബത്തയുടെയും (DA) 16.5 ശതമാനം ഇരട്ടിയായിരുന്നു. പരമാവധി തുക 20 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഡിഎ 50% ആയി വർധിക്കുകയും ഗ്രാറ്റുവിറ്റിയുടെ പരിധി 25% വർധിപ്പിച്ച്‌ 25 ലക്ഷം രൂപയാക്കുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാർക്ക് മുമ്ബത്തേക്കാള്‍ 5 ലക്ഷം രൂപ അധിക ഗ്രാറ്റുവിറ്റി ലഭിക്കുന്നതായിരുന്നു നടപടി. 2024 ഏപ്രില്‍ 30 ന് പുറത്തിറക്കിയ തൊഴില്‍ മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തില്‍ ക്ഷാമബത്ത അടിസ്ഥാന ശമ്ബളത്തിൻ്റെ 50% ആകുമ്ബോള്‍ ഗ്രാറ്റുവിറ്റി (Gratuity) 25% വർദ്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version