സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന; പിഴത്തുക ഇരട്ടിയിലധികം

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്ബത്തിക വർഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളേക്കാള്‍ റെക്കോർഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കർശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!*https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

10,466 സ്റ്റാറ്റിയൂട്ടറി സാമ്ബിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സർവൈലൻസ് സാമ്ബിളുകളും പരിശോധനയ്ക്കെടുത്തു. കഴിഞ്ഞ വർഷം 982 അഡ്ജ്യൂഡിക്കേഷൻ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷൻ കേസുകളും ഫയല്‍ ചെയ്തു. 7343 റെക്ടിഫിക്കേഷൻ നോട്ടീസുകളും 9642 കോമ്ബൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്ബ്രൂവ്മെന്റ് നോട്ടീസുകളും നല്‍കി. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനകള്‍ തുടർന്നു വരുന്നതായും മന്ത്രി വ്യക്തമാക്കിഷവർമ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മാത്രം 6531 പരിശോധനകള്‍ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 85,62,600 രൂപ പിഴ ഈടാക്കി. സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി വകുപ്പില്‍ രൂപീകരിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്ബത്തിക വർഷം പരിശോധനകള്‍ നടത്തി. സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ കോളേജ് കാന്റീനുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകള്‍ പരിശോധിച്ചു.

സ്‌കൂള്‍ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളില്‍ നിന്നും 721 സാമ്ബിളുകള്‍ ശേഖരിച്ച്‌ തുടർ പരിശോധനകള്‍ക്കായി കൈമാറി. ഏലയ്ക്ക, ശർക്കര തുടങ്ങിയ നിർമ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്പെഷല്‍ സ്‌ക്വാഡ് പരിശോധിച്ചു. ഷവർമ്മ നിർമ്മാണ വിതരണ ക്രേന്ദ്രങ്ങളില്‍ 589 പരിശോധനകളും സ്പെഷല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പൂർത്തിയാക്കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ 60 സ്ഥാപനങ്ങളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി വയ്പിച്ചു.ഭക്ഷണ നിർമ്മാണ വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 21,758 വ്യക്തികള്‍ക്ക് കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോസ്ടാക് പരിശീലനം നല്‍കി. ഇതുവഴി ഭക്ഷണം പാചകം ചെയ്യുമ്ബോഴും വിതരണം ചെയ്യുമ്ബോഴും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങള്‍ ജീവനക്കാർക്ക് നല്‍കാൻ സാധിച്ചു. ഉപയോഗിച്ച എണ്ണ ശേഖരിച്ച്‌ പുനരുപയോഗം നടത്തുന്ന റൂകോ പദ്ധതിയിലൂടെ 9,60,605 ലിറ്റർ ഉപയോഗിച്ച എണ്ണ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വർഷം ശേഖരിച്ചു കൈമാറി. ഈ വർഷം ഇത് വർധിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ 38 ആരാധനാലയങ്ങള്‍ക്ക് ഈറ്റ് റൈറ്റ് പ്ലേസ് ഓഫ് വർഷിപ്പ് സർട്ടിഫിക്കറ്റ് നല്‍കി. 20 കേന്ദ്രങ്ങള്‍ക്ക് ക്ലീൻ ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ മാർക്കറ്റ് അംഗീകാരം നല്‍കി. ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് 23 റയില്‍വേ സ്റ്റേഷനുകള്‍ നേടി. 2331 സ്ഥാപനങ്ങള്‍ ഹൈജീൻ റേറ്റിംഗും 182 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈറ്റ് റൈറ്റ് സ്‌കൂള്‍ ആന്റ് കാംപസ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി. സ്ഥാപനങ്ങളുടെ ലൈസൻസ് ഉറപ്പുവരുത്തുന്നതിനായി നടത്തിയ ഫോസ് കോസ് ഡ്രൈവില്‍ 10,545 പരിശോധനകളാണ് നടത്തിയത്. 22,525 സ്ഥാപനങ്ങളാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version