ആദിമ മനുഷ്യവിഭാഗമാണ് പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന നിയാന്‍ഡര്‍ത്താല്‍. ഈ മനുഷ്യ വിഭാഗം 1,20,000 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ജീവിച്ചിരുന്നു. നിയാന്‍ഡര്‍ത്താല്‍ മനുഷ്യരില്‍ കൂടിയാണ് ആള്‍ക്കുരങ്ങില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്നാണ് നരവംശശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നിയാന്‍ഡര്‍ത്താല്‍ മനുഷ്യരുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ ഇന്നും നടക്കുന്നുണ്ട്. ഇപ്പോള്‍ പുതിയ ഒരു കണ്ടെത്തലിന് പിന്നാലെയാണ് ശാസ്ത്രലോകം.നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ വൈറസുകളാല്‍ വലഞ്ഞിരുന്നതായും യുഗങ്ങളിലൂടെ കാര്യമായ പരിണാമം ഇന്നത്തെ മനുഷ്യരില്‍ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ശരീരത്തില്‍ ഇപ്പോഴും സമാനമായ വൈറസുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. മനുഷ്യരില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിയാന്‍ഡര്‍ത്താല്‍ മനുഷ്യരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന വൈറസുകള്‍ ഇപ്പോഴും അതേ ലക്ഷണങ്ങളോടെ ഉണ്ട്. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നമ്മെ രോഗികളാക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാവോപോളോയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇന്ന് മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന മൂന്ന് വൈറസുകളുടെ ആദ്യ രൂപം നിയാന്‍ഡര്‍ത്താല്‍ മനുഷ്യരില്‍ ഉണ്ടായിരുന്നു. 31,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരില്‍ ഉണ്ടായിരുന്ന സമാനമായ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. അഡെനോവൈറസ്, ഹെര്‍പ്പസ് വൈറസ്, അല്ലെങ്കില്‍ പാപ്പിലോമ വൈറസ് എന്നിവയ്ക്ക് സമാനമായ ഒരു വൈറസ് ആയിരിക്കാം ഇതെന്നാണ് കണ്ടെത്തല്‍.