Posted By Anuja Staff Editor Posted On

31 വരെ കാത്തിരിക്കേണ്ട; നേരത്തെ തന്നെ റേഷൻ വിഹിതം കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ്

മാസം അവസാനം വരെ കാത്തിരിക്കാതെ റേഷന്‍ കാര്‍ഡുടമകള്‍ നേരത്തേ തന്നെ റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് സംസ്ഥാന പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.ഇതിനോടകം സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ മെയ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

റേഷന്‍ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തെ റേഷന്‍ വിതരണം 31ാം തിയതി അവസാനിക്കുകയും ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 3ന് ആരംഭിക്കുകയും ചെയ്യും.സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള എന്‍ എഫ് എസ് എ ഗോഡൗണുകളിലേയും റേഷന്‍കടകളിലേയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ആവശ്യമായ നടപടികള്‍ സ്വീരിക്കേണ്ടതുമാണെന്ന് കമ്മീഷണര്‍ അറിയിച്ചു. എന്‍ എഫ് എസ് എ ഗോഡൗണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍ ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലീസ് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥ-അനുദ്യോഗസ്ഥരായ മുഴുവന്‍ പേര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version