ബഹിരാകാശ ദൗത്യങ്ങള്‍ ഇനി വേറെ ലെവല്‍!!!

പുനരുപയോഗിക്കാൻ സാധിക്കുന്ന റീ‌-യൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ (ആർഎല്‍വി) നിർണായകമായ മൂന്നാം പരീക്ഷണം- ആർഎല്‍വി ലെക്സ് 03 (പുഷ്പക്) ജൂണ്‍ ആദ്യവാരം.ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ശേഷം വിമാനം പോലെ റണ്‍വേയില്‍ സുരക്ഷിതമായി ലാൻഡ് ചെയ്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഇത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ആദ്യ രണ്ട് പരീക്ഷണങ്ങള്‍‌ വിജയകരമായി പൂർത്തീകരിച്ച കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് മൂന്നാം പരീക്ഷണവും നടക്കുക. കാലവസ്ഥ കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക. പുഷ്പകിന്റെ ആദ്യ പരീക്ഷണത്തില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രണ്‍വേയില്‍ നിന്നും നാല് കിലോമീറ്ററോളം അകലെ എത്തിച്ച ശേഷം നേർരേഖയിലുള്ള റണ്‍വേയിലേക്ക് ലാൻഡ് ചെയ്യിപ്പിച്ചിരുന്നു. മാർച്ചില്‍ നടടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തില്‍ വിക്ഷേപണ വാഹനത്തെ നേർരേഖയില്‍ നിന്നും 150 കിലോമീറ്ററോളം വശത്തേക്ക് മാറ്റിയും എത്തിച്ചിരുന്നു.മൂന്നാം ഘട്ട പരീക്ഷണത്തില്‍‌ രണ്‍വേയില്‍ നിന്നുള്ള വളരെ ദൂരെ, കൂടുതല്‍ ബുദ്ധിമുട്ടുള്ള ദിശയില്‍ എത്തിക്കും. അവിടെ നിന്ന് സ്ഥാനവും ദിശയും മറ്രും കണക്കാക്കി സുരക്ഷിതമായി റണ്‍വേയിലേക്ക് വന്നിറങ്ങാൻ സാധിക്കുമോയെന്നാണൻ് പരീക്ഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version