കെഎസ്‌ആര്‍ടിസി ബസിനകത്ത് വച്ച്‌ കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി

കൊടുവള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചാവടിക്കുന്നുമ്മല്‍ അൻവർ എന്നയാളാണ് പിടിയിലായത്..

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

കുന്ദമംഗലത്ത് നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാളെ തടഞ്ഞുവച്ച്‌ കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version