തിരഞ്ഞെടുപ്പിൽ ഇതുവരെ പിടിച്ചെടുത്തത് 9000 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ഇതുവരെ പിടിച്ചെടുത്തത് 8889 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.മാര്‍ച്ച്‌ 1 നും മെയ് 18 നും ഇടയില്‍ ഉള്ള കണക്കാണിത്. വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച വസ്തുക്കളാണ് ഇവ. കള്ളപ്പണം, മയക്കുമരുന്ന്, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പിടിച്ചെടുത്ത വസ്തുക്കളില്‍ പകുതിയോളം, (ഏകദേശം 45%) മയക്കുമരുന്നുകള്‍ ആണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് 3,476 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളാണ് പിടികൂടിയിരുന്നത്. ഇതാണ് ഇരട്ടിയലധികമായി വര്‍ധിച്ചിരിക്കുന്നത്. 2019 നെ അപേക്ഷിച്ച്‌ കള്ളപ്പണം 0.61% വര്‍ധിച്ചപ്പോള്‍, മദ്യം പിടിച്ചെടുക്കല്‍ 167.51%, മയക്കുമരുന്ന് 209.31%, വിലയേറിയ ലോഹങ്ങള്‍ 27.68%, സൗജന്യങ്ങള്‍ 3,235.93% എന്നിങ്ങനെ വര്‍ധിച്ചു.പണം, മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, ‘സൗജന്യങ്ങള്‍’ എന്നിവയും മറ്റ് ഇനങ്ങളും പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ ആദ്യ അഞ്ച് സംസ്ഥാനങ്ങളും അഞ്ച് വര്‍ഷം മുമ്ബ് സംസ്ഥാനങ്ങളുടെ താരതമ്യ കണക്കുകളും ഇനി പറയും വിധമാണ്. കള്ളപ്പണം പിടിച്ചെടുത്തത് കൂടുതല്‍ തെലങ്കാനയില്‍ നിന്നാണ്, 114.41 കോടി 2019 ല്‍ ഇത് 70.98 കോടി രൂപയായിരുന്നു.

കര്‍ണാടക 92.55 കോടി (39.41 കോടി), ഡല്‍ഹി 90.79 കോടി (34.69 കോടി), ആന്ധ്രപ്രദേശ് 85.32 കോടി (140.78 കോടി) മഹാരാഷ്ട്ര 75.49 കോടി (53.21 കോടി) എന്നിങ്ങനെയാണ് കണക്ക്. മദ്യം കൂടുതല്‍ പിടിച്ചെടുത്തത് കര്‍ണാടകയില്‍ നിന്നാണ്, 175.36 കോടി. 2019 ല്‍ ഇത് 37.85 കോടിയായിരുന്നു. പശ്ചിമ ബംഗാള്‍ 90.42 കോടി (22.31 കോടി), തെലങ്കാന 76.26 കോടി (7.39 കോടി), ഉത്തര്‍പ്രദേശ് 53.62 കോടി (46.08 കോടി), മഹാരാഷ്ട്ര 49.17 കോടി (34.11 കോടി) എന്നിങ്ങനെയാണ് കണക്ക്.

മയക്കുമരുന്ന് പിടിച്ചെടുത്തത് ഗുജറാത്തിലാണ് കൂടുതല്‍, 1187.8 കോടി. 2019 ല്‍ ഇത് 524.35 കോടിയായിരുന്നു. പഞ്ചാബ് 665.67 കോടി (219.82 കോടി), ഡല്‍ഹി 358.42 കോടി (378.69 കോടി), തമിഴ്‌നാട് 330.91 കോടി (0.53 കോടി), മഹാരാഷ്ട്ര 265.51 കോടി (11.73 കോടി) എന്നിങ്ങനെയാണ് കണക്ക്. വിലപിടിപ്പുള്ള ലോഹങ്ങള്‍ പിടിച്ചെടുത്തത് കൂടുതലും ഡല്‍ഹിയില്‍ നിന്നാണ്, 195.01 കോടി. 2019 ല്‍ ഇത് 12.84 കോടിയായിരുന്നു.മഹാരാഷ്ട്ര 188.18 കോടി (71.21 കോടി), ആന്ധ്രാപ്രദേശ് 142.56 കോടി (36.52 കോടി), ഗുജറാത്ത് 128.56 കോടി (4.35 കോടി), തമിഴ്‌നാട് 99.85 കോടി (709.67 കോടി) എന്നിങ്ങനെയാണ് കണക്ക്. സൗജന്യത്തിനായി കൊണ്ടുവന്ന വസ്തുക്കള്‍ കൂടുതല്‍ പിടിച്ചെടുത്തത് രാജസ്ഥാനില്‍ നിന്നാണ്, 756.77 കോടി (7.29 കോടി). മധ്യപ്രദേശ് 177.45 കോടി (0), കര്‍ണാടക 162.01 കോടി (1.35 കോടി), പശ്ചിമ ബംഗാള്‍ 149.53 കോടി (3.51 കോടി), ഒഡിഷ 113 കോടി (0.13 കോടി).അതേസമയം കേരളത്തില്‍ നിന്ന് ഇക്കാലയളവില്‍ 15.66 കോടി രൂപയാണ് പണമായി പിടിച്ചത്. 3.63 കോടി രൂപയുടെ മദ്യം (83,979.20 ലിറ്റര്‍), 45.82 കോടി രൂപ മൂല്യമുള്ള മയക്കുമരുന്ന്, 26.83 കോടി രൂപ മൂല്യമുള്ള ലോഹം, സൗജന്യവിതരണത്തിനായി കൊണ്ടുവന്ന 5.69 കോടി രൂപയുടെ വസ്തുക്കള്‍ എന്നിവയും കേരളത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ആകെ പിടിച്ചെടുത്തത് 97.62 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version