ഡ്രൈവിംഗ് ലൈസൻസ്, ആധാർ എന്നിവയിൽ മാറ്റം; ജൂൺ ഒന്ന് മുതൽ രാജ്യത്തെ നിയമങ്ങൾ മാറുന്നു
ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ നിരവധി നിയമങ്ങളില്‍ മാറ്റം വരും. ഈ മാറ്റങ്ങള്‍ നമ്മുടെ ദെെനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.എല്‍പിജി സിലിണ്ടർ, ബാങ്ക് അവധി, ആധാർ അപ്‌ഡേറ്റ്, ഡ്രെെവിംഗ് ലെെസൻസുകള്‍ എന്നിവയിലാണ് മാറ്റങ്ങള്‍ ഉണ്ടാകും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പുതിയ ഡ്രെെവിംഗ് ലെെസൻസ്
ഇന്ത്യയില്‍ ഡ്രെെവിംഗ് ലെെസൻസ് നേടുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ റോഡ് ഗതാഗത – ഹെെവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024 ജൂണ്‍ ഒന്ന് മുതല്‍ വ്യക്തികള്‍ക്ക് സർക്കാർ ആർടിഒകള്‍ക്ക് പകരം സ്വകാര്യ കേന്ദ്രങ്ങളില്‍ ഡ്രെെവിംഗ് ടെസ്റ്റ് നടത്താനാകും. ലെെസൻസ് യോഗ്യതയ്‌ക്കായി ടെസ്റ്റുകള്‍ നടത്താനും സർട്ടിഫിക്കറ്റുകള്‍ നല്‍കാനും ഈ കേന്ദ്രങ്ങള്‍ക്ക് അധികാരം നല്‍കും.
ഏകദേശം 900,000 പഴയ സർക്കാർ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിർത്തലാക്കി വായു മലിനീകരണ കുറയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. അമിത വേഗതയ്ക്ക് പിഴ 1000 രൂപ മുതല്‍ 2000 രൂപ വരെയാണ്. പ്രായപൂർത്തിയാകാത്ത ഒരാള്‍ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴ ചുമത്തും. കൂടാതെ വാഹന ഉടമയുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. പിടിക്കപ്പെട്ട ആള്‍ക്ക് പിന്നെ 25 വയസ് വരെ ലെെസൻസിന് അപേക്ഷിക്കാൻ കഴിയില്ല.ആധാർ കാർഡ് അപ്‌ഡേറ്റ്
ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂണ്‍ 14 വരെ ചെയ്യാം. ഓണ്‍ലെെനായും അപ്ഡേറ്റ് ചെയ്യാം. എന്നാല്‍ ഓഫ്‌ലെെനായി ചെയ്യാൻ 50 രൂപ നല്‍കേണ്ടിവരും.
എല്‍പിജി സിലിണ്ടർ വില
എല്ലാ മാസവും ഒന്നാം തീയതിയാണ് എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ വില പുറത്തുവിടുന്നത്. ജൂണ്‍ ഒന്നിന് ഗ്യാസ് സിലിണ്ടറിന്റെ പുതിയ വില നിശ്ചയിക്കും. മേയ് മാസം സിലിണ്ടറിന്റെ വില കുറച്ചിരുന്നു.
ജൂണില്‍ ബാങ്ക് അവധി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച ബാങ്ക് അവധികളുടെ പട്ടിക പ്രകാരം ജൂണ്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ അടച്ചിടും. ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ സംക്രാന്തിയും ഈദ്-ഉല്‍-അദ്ഹയും ഉള്‍പ്പെടെയുള്ള ജൂണിലെ മറ്റ് ദിവസങ്ങളിലുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ബാങ്കില്‍ പോകുന്നതിന് മുൻപ് അവധി ദിവസങ്ങള്‍ ശ്രദ്ധിക്കുക.
Comments (0)