മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. മറ്റ് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അതേസമയം കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ മൂന്ന് വരെ മഴ തുടരും. ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യതയുള്ളത്. പലയിടങ്ങളിലും ലഘു മേഖവിസ്‌ഫോടനങ്ങള്‍ക്കും സാധ്യതയുണ്ട്.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)