കോമയിലായവരെ രക്ഷിക്കാൻ സെൽ ട്രാൻസ് പ്ലാന്റേഷൻ തെറാപ്പി : വയനാട് സ്വദേശിക്ക് അന്താരാഷ്ട്ര നേട്ടം

കല്പറ്റ :ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ക്ലെം ജോണ്‍സ് സെന്റര്‍ ഫോര്‍ ന്യൂറോബയോളജി ആന്‍ഡ് സ്റ്റെം സെല്‍ റിസര്‍ച്ചില്‍ സൈന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ.മേഘ മോഹനനെ ഈ വര്‍ഷം കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സെല്‍ ആന്‍ഡ് ജീന്‍ തെറാപ്പി (ISCT) കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

സുഷുമ്‌നാ നാഡിക്ക് പരിക്കുപറ്റി കോമയിലായവരെ ചികിത്സിക്കാനുള്ള സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തെറാപ്പിയെപ്പറ്റി തയ്യാറാക്കിയ പ്രബന്ധം അവതരിപ്പിക്കാനാണ് ഡോ.മേഘ മോഹനനെ തിരഞ്ഞെടുത്തത്. സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിച്ച്‌ തളര്‍ന്ന അവയവങ്ങള്‍ വീണ്ടെടുക്കുന്നതിന് സാധ്യമായേക്കാവുന്ന ഈ ചികിത്സ വലിയ നേട്ടമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ 8 വര്‍ഷമായി സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തെറാപ്പി ഉപയോഗിച്ച്‌ സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റതിന് ഒരു ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇവര്‍ കല്‍പ്പറ്റ ചെറിയതോട്ടത്തില്‍ റൊട്ടേറിയന്‍ മോഹന്‍ – സെല്‍മ ദമ്ബതികളുടെ മകളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version