സംസ്ഥാനത്ത് ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളില്‍ ഓള്‍ പ്രമോഷൻ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
മാറുന്ന ലോകത്തിനൊപ്പം അധ്യാപകരുടെ ഇടപെടലുകളിലും മാറ്റം വേണമെന്ന അഭിപ്രായം വിദ്യാഭ്യാസ വകുപ്പിനുണ്ട്. അതുകൊണ്ടാണ് ഈ അക്കാദമിക വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ശില്പശാലകള്‍ വഴി എല്ലാ അധ്യാപകർക്കും പരിശീലനം ഉറപ്പാക്കിയത്. ഇനി മുതല്‍ വർഷാവർഷം പാഠപുസ്തകങ്ങള്‍ പുതുക്കുന്ന തരത്തിലേക്ക് മാറാനാണ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എസ്.എസ്.എല്‍.സി ഒഴികെ മറ്റു ക്ലാസുകളിലെ മൂല്യനിർണയത്തില്‍ മാറ്റം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ല. വിദ്യാർഥികളുടെ അടിസ്ഥാനശേഷി ഉയർത്തുന്ന തരത്തിലുള്ള പഠനരീതി ആവിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.