കൽപ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കവിഞ്ഞു. മൂന്ന് മണിയാകു മ്പോൾ 350030 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബഹുദൂരം മുന്നിലാണ് രാ ഹുല് ഗാന്ധി.
ഉച്ചകഴിഞ്ഞു മൂന്ന്‌മണി വരെ എണ്ണിയതിൽ 623539 വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ആനി രാജയ്ക്കു 273509 വോട്ട് കിട്ടി. എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ കെ. സുരേന്ദ്രൻ 137702 വോട്ട് കരസ്ഥ മാക്കി. മറ്റു സ്ഥാനാർഥിക്കു ലഭിച്ച വോട്ട്: പി. ആർ. കൃഷ്‌ണൻകുട്ടി ബി എസ്‌പി(1911), അജീബ് മുഹമ്മദ്സ്വത (776), കെ. പ്രസീതസ്വത(797), എ.സി. സിനോജ് സ്വത(876), കെ.പി. സത്യൻ സ്വത(998), പി. രാധാക്യ ഷൻ സ്വത(545), നോട്ട(6805).