കേരളത്തിൽ തൃശൂരും തിരുവനന്തപുരവും ബിജെപിക്ക്? രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും മുന്നിൽ

ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയുടെ പടയോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി വിജയം ഉറപ്പിച്ചു.

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയുള്ള സുരേഷ് ​ഗോപിയുടെ ജൈത്ര യാത്രക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്.

തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സിപിഐയുടെ വി എസ് സുനിൽ കുമാറിനെക്കാൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ​ഗോപി. അതേസമയം, തിരുവനന്തപുരത്ത് വീണ്ടും രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുകയാണ്. 3000 ത്തിലേറെ വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ തരൂരിനെക്കാൾ ലീഡ് ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version