തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ മൂക്കിനു കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ പി.ടി.എ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഫണ്ടിന്റെ പേരില്‍ കൊള്ള. പ്ലസ് വണ്‍ പ്രവേശനം നടക്കുന്നതിനിടയിലാണ് കുട്ടികളുടെ രക്ഷിതാക്കളെ കഴുത്തിനു പിടിച്ചുള്ള പണപ്പിരിവ്. നിർധനരായ രക്ഷിതാക്കള്‍ പലരും നിസ്സഹായത അറിയിക്കുകയും ചിലയിടങ്ങളില്‍ അധ്യാപകർ ചോദ്യം
ചെയ്യുകയുമൊക്കെ ഉണ്ടായെങ്കിലും പിരിവില്ലാതെ പ്രവേശനമില്ലെന്ന നിലപാടിലാണ് സ്കൂള്‍ അധികൃതർ.
പി.ടി.എ. അംഗത്വ ഫീസായി 100 രൂപയും ഫണ്ടിലേക്ക് 400 രൂപയും ഉള്‍പ്പെടെ 500 രൂപ വാങ്ങാനേ സർക്കാർ അനുമതിയുള്ളൂ. 400 രൂപ നല്‍കാൻ രക്ഷിതാക്കളെ നിർബന്ധിക്കരുതെന്നും പ്രോസ്പെക്ടസില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ ഏറെ അകലെയല്ലാത്ത സ്കൂളുകളില്‍ വരെ മെരിറ്റില്‍ അലോട്മെന്റ് ലഭിച്ച് പ്രവേശനത്തിന് വന്ന കുട്ടികളുടെ രക്ഷിതാക്കളോട് ഭീഷണിസ്വരത്തില്‍ സംസാരിച്ച് പണം പിരിച്ചു.