KSRTC ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ വേണ്ട; ‘എന്റെ പടം കണ്ടാലും കീറണം’ – ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി. ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാർ ജീവനക്കാരോട് പറഞ്ഞു. ബസില്‍ പോസ്റ്ററൊട്ടിച്ച്‌ എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ധൈര്യമായി ഇളക്കിക്കോളൂ. ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ ഒട്ടിക്കേണ്ടതില്ല. ഒരുസമ്മേളനത്തിന്റെയും ഫ്ളെക്സും പോസ്റ്ററും സ്റ്റേഷനുകളില്‍ വേണ്ട -ഗണേഷ്കുമാർ നിർദേശം നല്‍കി.ഓഫീസ് ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് ബസുകളും സ്റ്റേഷനുകളും വൃത്തികേടാക്കുന്നതിനെതിരേ മന്ത്രി കർശനനിലപാടെടുത്തത്. യൂണിയനുകള്‍ക്ക് ബോർഡുകള്‍ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കും. മറ്റേതെങ്കിലും സംഘടനകള്‍ പോസ്റ്റർ ഒട്ടിച്ചാല്‍ പോലീസിന് പരാതികൊടുക്കണമെന്നും മന്ത്രി നിർദേശിച്ചു.ഡിപ്പോകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്ത് മാന്യമായി സംസാരിക്കണം. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാൻ പുതിയ സംവിധാനം കൊണ്ടുവരും. ഡിപ്പോകളും സ്റ്റേഷനുകളും ആറുമാസത്തിനുള്ളില്‍ പൂർണമായും കമ്ബ്യൂട്ടർവത്കരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കമ്ബ്യൂട്ടറുകള്‍ വാങ്ങാനുള്ള തുക അതത് പ്രദേശത്തെ എം.എല്‍.എ.മാർ അനുവദിക്കും. -മന്ത്രി അറിയിച്ചു.ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവർചേർന്ന് വൃത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version