താ ന്‍ കേരളത്തിനു വേണ്ടിയും തമിഴ്‌നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നില്‍ക്കും.സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കേന്ദ്രസഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താന്‍ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. എംപി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയും. ജോര്‍ജ് കുര്യന്‍ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാന്‍ സാധിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ??ഗോപി പ്രതികരിച്ചു.