നാല് വയസ്സുകാരിക്ക് പക്ഷിപ്പനി; ഇന്ത്യയിൽ 5 വർഷത്തിനിടെ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് ഇത് ആദ്യം..

ഇന്ത്യയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍ നാല് വയസ്സുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

അഞ്ച് വർഷത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. എച്ച്‌ 9 എൻ 2 വൈറസാണ് ഈ രോഗത്തിന് കാരണം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കടുത്ത പനിയും അടിവയറ്റില്‍ വേദനയുമായി ഫെബ്രുവരിയില്‍ കുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മൂന്ന് മാസം നീണ്ട ചികിത്സയ്ക്കൊടുവില്‍ ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തല്‍ കേന്ദ്രത്തില്‍ പോയിരുന്നു. എന്നാല്‍ കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്ബ് 2019 ല്‍ ഒരാളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എച്ച്‌ 9 എൻ 2 വൈറസ് ബാധയാല്‍ സാധാരണയായി ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ കോഴിയിറച്ചികളില്‍ സാധാരണയായി കണ്ടുവരുന്ന ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളിലൊന്നായതിനാല്‍ മനുഷ്യരിലേക്ക് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version