അടുത്ത മാസം ഒന്നാം തീയതി മുതല്‍ എക്‌സ്പ്രസ് ട്രെയിനുകളായി മാറ്റിയ ട്രെയിനുകള്‍ വീണ്ടും പാസഞ്ചര്‍ ട്രെയിനുകളായി മാറും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇതോടെ നിലവിലെ മിനിമം ടിക്കറ്റ് ചാര്‍ജ്ജ് പഴയപടി പത്തുരൂപയായി മാറുകയും ചെയ്യും. കോവിഡ് ലോക്ഡൗണിന് പിന്നാലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചപ്പോള്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ എന്ന പേരിലേക്ക് മാറ്റിയ പാസഞ്ചര്‍ ട്രെയിനുകളാണ് തിരികെ വരുന്നത്.ദക്ഷിണ റെയില്‍വേയുടെ പരിധിയിലുള്ള 140 എക്‌സ്പ്രസ് ട്രെയിനുകള്‍ ജൂലൈ ഒന്നുമുതല്‍ പാസഞ്ചറുകളായി മാറുമെന്നാണ് അറിയിപ്പ്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 39 ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇതോടെ ദക്ഷിണ റെയില്‍വേയില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ മിനിമം യാത്രാ നിരക്ക് 10 രൂപയായി കുറയും. നിലവില്‍ 30 രൂപയാണ് ഈടാക്കുന്നത്.