പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിവിധ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് യോഗം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്.വടക്കൻ കേരളത്തില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ടെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. അലോട്ട്മെന്റുകള്‍ പൂർത്തിയായിട്ടും സീറ്റ് കിട്ടിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും അവര്‍ വ്യക്തമാക്കി.