പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായ് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തിന് പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.യുവിനൊപ്പം എം.എസ്.എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നല്‍കുന്നത്.
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തെത്തുടര്‍ന്ന് സര്‍ക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു.