നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങും

ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ചു. ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തർക്കും ₹1600 വീതം ലഭിക്കും. ഇതിനായി ₹900 അനുവദിച്ചിരിക്കുന്നു, ബാക്കി അഞ്ചുമാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്.

ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പതിവുപോലെ അക്കൗണ്ട് വഴിയും, മറ്റു ഗുണഭോക്താക്കള്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച്, ഓരോ മാസവും പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതനുസരിച്ച്, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ വിതരണം നടത്തുകയും ചെയ്തു.

വിതരണ പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ധനമന്ത്രാലയത്തിലെ പുതിയ പ്രഖ്യാപനങ്ങൾക്കുമായി ശ്രദ്ധയിൽ വെയ്ക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version