ഡ്രൈവിങ് സ്കൂളുകളുടെ 15 ദിവസത്തെ സമരം അവസാനിച്ചു; പുതിയ നടപടികളിൽ ഗതാഗതവകുപ്പ്

അംഗീകൃത പരിശീലകർ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ട് എത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിൻവലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്കൂളുകൾ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മന്ത്രി കെ.ബി.ഗണേഷ്കുമാറും ഡ്രൈവിങ് സ്കൂള്‍ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഈ ഒത്തുതീർപ്പായത്. അതേസമയം, അംഗീകൃത പരിശീലകർ ഡ്രൈവിങ് സ്കൂളുകളിൽ ഉണ്ടാകണമെന്ന വ്യവസ്ഥ കർശനമാക്കും. സ്കൂളുകളിൽ പരിശോധന ത്വരിതപ്പെടുത്താൻ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർക്കു നിർദേശം നല്‍കിയിട്ടുണ്ട്. നിർദിഷ്ട യോഗ്യതയുള്ള പരിശീലകർ ഡ്രൈവിങ് സ്കൂളുകളിൽ നിർബന്ധമായും ഉണ്ടായിരിക്കണം. അഞ്ച് വർഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഡ്രവിങ് സ്കൂള്‍ ജീവനക്കാർക്ക് പ്രത്യേക ടെസ്റ്റ് നടത്തി പരിശീലക പദവി നല്‍കാനും തീരുമാനിച്ചു.പരിശീലനത്തിനുള്ള ഫീസ് 10,000 രൂപയായി നിശ്ചയിക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കി. 3,000ലധികം ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ കുടിശ്ശികയുള്ള ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തും. ഡ്രൈവിങ് പഠനത്തിനുള്ള വാഹനങ്ങളുടെ കാലാവധി 18ല്‍നിന്ന് 22 വരെ വര്‍ധിപ്പിക്കുകയും, ഡ്രൈവിങ് ടെസ്റ്റിനായി അംഗീകൃത പരിശീലകരുടെ സാന്നിധ്യം ജൂണ്‍ മാസം ആദ്യം മുതൽ നിർബന്ധമാക്കുകയും ചെയ്തിരുന്നു. പഠിതാക്കളെ ടെസ്റ്റിന് എത്തിക്കുക അതത് സ്കൂളുകളുടെ അംഗീകൃത പരിശീലകനായിരിക്കണമെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം.

ഒരു അംഗീകൃത പരിശീലകൻ ഒന്നിലധികം സ്കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റുകൾ നടത്താൻ പാടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. തിരിമറി നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു.അംഗീകൃത പരിശീലകർ പഠിതാക്കളുമായി ഹാജരാകണമെന്ന നിബന്ധന മോട്ടോർവാഹന വകുപ്പ് ഉറച്ചുനിന്നതോടെ ചെറിയ ഡ്രൈവിങ് സ്കൂളുകൾ പ്രതിസന്ധിയിലായിരുന്നു. ഇതോടൊപ്പം, ഡ്രൈവിങ് സ്കൂളുകളിൽ പഠിച്ചവർക്ക് വേണ്ടെങ്കിൽ സ്വന്തം വാഹനത്തിൽ ടെസ്റ്റിൽ പങ്കെടുക്കാമെന്നും ഇതിന് അംഗീകൃത പരിശീലകൻ സ്ഥലത്ത് ഉണ്ടാകേണ്ടതില്ലെന്നും തീരുമാനമെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version