റേഷൻ കട ഉടമകൾ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചു

റേഷൻ കടകള്‍ അടച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് റേഷൻ കട ഉടമകളുടെ സംഘടന പ്രഖ്യാപിച്ചു. ജൂലൈ 8, 9 തീയതികളിലാണ് സമരം നടത്തുന്നത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിടാനാണ് തീരുമാനം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

സർക്കാർ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികള്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ സമരം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version