ജില്ലാ ടൂറിസം കേന്ദ്രങ്ങൾ ഡിജിറ്റലൈസേഷൻ വഴിത്തിരിവിൽ;ജില്ലയിൽ പദ്ധതി ഉദ്ഘാടനം

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ആധുനികവത്കരിക്കുന്ന ‘ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വൈഫൈ കോണ്‍ക്ലേവിന്റെ ഭാഗമായാണ് കാനറാ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, കാനറാ ബാങ്ക് റീജണല്‍ മാനേജര്‍ ലതാ പി. കുറുപ്പ്, ഡി.ടി.പി.സി. അധികൃതര്‍ക്ക് അത്യാധുനിക സംവിധാനങ്ങടോട് കൂടിയ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും കൈമാറി.

ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നതോടെ, ടൂരിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് സമയബന്ധിത സേവനങ്ങൾ ലഭ്യമാക്കാമെന്ന് ടൂരിസം വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള 12 ടൂറിസം കേന്ദ്രങ്ങളും ജില്ലാ ഓഫീസും പൂര്‍ണ്ണമായും ഡിജിറ്റലാകുന്നു.

ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.ആര്‍ രത്നേഷ് അധ്യക്ഷനായ ചടങ്ങിൽ, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, എ.ഡി.എം. കെ. ദേവകി, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ആര്‍.സാബു, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ഡി.ടി.പി.സി മാനേജര്‍ പി.പി. പ്രവീണ്‍, ഡി.ടിപി.സി സെക്രട്ടറി കെ.ജി. അജേഷ് എന്നിവരും സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version