സംസ്ഥാനത്ത് വ്യാപകമായി മഴ ശമിച്ചു: പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍

കേരളത്തിന്റെ വിവിധ ജില്ലകളിൽ കനത്ത നാശം വിതച്ച മഴയ്ക്ക് ഒടുവില്‍ ശമനം. പല സ്ഥലങ്ങളിലും മഴയുടെ തീവ്രത കുറയുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കാലാവസ്ഥ മുന്നറിയിപ്പ്:

  • അടുത്ത 3 മണിക്കൂറിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ അറിയിച്ചു.
  • മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
  • മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
  • ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടില്ല എന്നതാണ് ആശ്വാസകരം.

യെല്ലോ അലർട്ട്:

നാലുമാസപ്പൊരുളയുയർന്ന തിരമാലകള്‍ക്കുള്ള മുന്നറിയിപ്പും മത്സബന്ധനത്തിനുള്ള വിലക്കും ഇപ്പോഴും തുടരുന്നുണ്ട്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദ പാത്തിയുടെയും ഗുജാറത്തിന് മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് മഴ കുറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version