ജില്ലയില്‍ കാലവര്‍ഷം ശക്തികുറഞ്ഞ സാഹചര്യത്തില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 64 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ നന്ദന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ആറ് കുടുംബങ്ങളിലെ 23 പേര്‍ അഭയം തേടിയിട്ടുണ്ട്. ഇവരിൽ 9 സ്ത്രീകളും 9 പുരുഷന്‍മാരും 5 കുട്ടികളും ഉള്‍പ്പെടുന്നു. നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് അങ്കണവാടിയില്‍ എട്ട് കുടുംബങ്ങളിലെ 27 പേരാണ് താമസം. ഇവരിൽ 13 സ്ത്രീകളും 10 പുരുഷന്‍മാരും 4 കുട്ടികളും ഉള്‍പ്പെടുന്നു. നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാല്‍ പൂള്ളക്കുണ്ട് അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ 14 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരിൽ 6 സ്ത്രീകളും 5 പുരുഷന്‍മാരും 3 കുട്ടികളും ഉൾപ്പെടുന്നു.
ജില്ലയില്‍ മഴ കുറവായതിനാല്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ ചുണ്ടക്കിനി അങ്കണവാടി, കരിങ്കുറ്റി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ പിരിച്ചുവിട്ടതായി വില്ലേജ് ഓഫീസര്‍മാര്‍ അറിയിച്ചു.