Posted By Anuja Staff Editor Posted On

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നു; എങ്ങനെ ചെയ്യാമെന്ന് അറിയാം

പാചകവാതക കണക്ഷൻ നിലനിർത്താൻ ഇനി ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. ഇതുവരെ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവർക്ക് മാത്രമായിരുന്ന ബയോമെട്രിക് മസ്റ്ററിങ് ഇനി എല്ലാ ഉപഭോക്താക്കളും ചെയ്യേണ്ടതായിരിക്കുമെന്ന് പാചകവാതക കമ്ബനികള്‍ വിതരണക്കാർക്ക് നല്‍കിയ സർക്കുലറില്‍ പറയുന്നു. മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാനതീയതി സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പാചകവാതകം ബുക്കുചെയ്യാൻ കഴിയില്ല. ഉപഭോക്താവിനെ തിരിച്ചറിയുന്നതിനായി മുന്‍പ് നടത്തിയ കെ.വൈ.സി. (നോ യുവർ കസ്റ്റമർ) അപ്ഡേഷനെ തുടർന്നാണ് ബയോമെട്രിക് മസ്റ്ററിങ് നിർദേശം. ഇൻഡേൻ, ഭാരത്, എച്ച്‌.പി. തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫീസുകളിലെത്തിയാണ് ഉപഭോക്താക്കള്‍ മസ്റ്ററിങ് നടത്തേണ്ടത്.

വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്കാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങള്‍ ഏജൻസികള്‍ സജ്ജമാക്കും. രണ്ടുമാസം മുമ്പ് പാചകവാതക കമ്ബനികള്‍ ഏജൻസികള്‍ക്ക് മസ്റ്ററിങ് സംബന്ധിച്ച നിർദേശം നല്‍കിയിരുന്നുവെങ്കിലും ഉപഭോക്താക്കള്‍ കാര്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്.

കണക്ഷൻ ഉടമ കിടപ്പുരോഗിയോ, സ്ഥലത്തില്ലാത്തയാളോ, പ്രായാധിക്യം മൂലം യാത്രചെയ്യാൻ പ്രയാസമുള്ള ആളോ ആണെങ്കില്‍, കുടുംബത്തിലെ റേഷൻകാർഡില്‍ പേരുള്ള മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറ്റി മസ്റ്ററിങ് നടത്താം.

മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാൻ ഉപഭോക്താവിന് ആധാർകാർഡും പാചകവാതക കണക്ഷൻ ബുക്കും കൊണ്ടു ഏജൻസി ഓഫീസിലെത്തണം. ഏജൻസി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച്‌ വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം. ഇ.കെ.വൈ.സി. അപ്ഡേറ്റായെന്ന സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും.

പാചകവാതക കമ്ബനികളുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌യും ബയോമെട്രിക് മസ്റ്ററിങ് നടത്താം. മൊബൈല്‍ ആപ്ലിക്കേഷനും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version