Posted By Anuja Staff Editor Posted On

മാനന്തവാടിയിൽ കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലന കേന്ദ്രം

മാനന്തവാടി: കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇനി ഡ്രൈവിംഗ് പരിശീലനം നൽകും. സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഈ പുതിയ പരിപാടിയുടെ ഭാഗമായി മാനന്തവാടിയിൽ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

താഴെയങ്ങാടി ഡിപ്പോയിൽ ആരംഭിക്കുന്ന ഈ സ്കൂളിൽ ഹെവി വാഹനങ്ങളും കാറുകളും ബൈക്കുകളും പരിശീലിപ്പിക്കും. ഹെവി വാഹനങ്ങൾക്കും കാറുകൾക്കും 9,000 രൂപയും, ബൈക്കുകൾക്കായി 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് കുറഞ്ഞ നിരക്കിലും, ചിലർക്ക് സൗജന്യമായും പരിശീലനം നൽകും.

ഡിപ്പോയിലെ 3 ഏക്കർ സ്ഥലത്ത് ഈ സ്കൂളിനായി യാർഡും ഓഫീസും നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയുടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഡ്രൈവിംഗ് പരിശീലനം തുടങ്ങും.

സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകളുടെ അമിത ഫീസിനുള്ള പരിഹാരമായും കെഎസ്ആർടിസിയുടെ ഈ പുതിയ പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version