കേരളത്തിൽ മഴ തുടരും: വടക്കൻ കേരളത്തിൽ 4 ദിവസങ്ങൾ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇടി മിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ അടുത്ത 4 ദിവസങ്ങൾ ശക്തമായ മഴക്കും, മറ്റ് പ്രദേശങ്ങളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതൽ ജാഗ്രത:
ഇതിന് പുറമെ, ഇന്ന് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സംസ്ഥാനത്ത് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version