നിർത്തിയിട്ട വാഹനം തനിയെ നീങ്ങുന്ന അപകടങ്ങൾ: പ്രതിവിധിയുമായി മോട്ടോർ വാഹന വകുപ്പ്

അടിമാലി: നിർത്തിയിട്ട വാഹനങ്ങൾ തനിയെ നീങ്ങി അപകടങ്ങളുണ്ടാക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, ഒരു പുതിയ പ്രതിവിധിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങി. അടിമാലി സബ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ ദീപുവും കൂട്ടുകാരും ചേർന്ന് പാർക്കിംഗ് ബ്രേക്ക് ഇടാതെ ഡ്രൈവ‍ർ ഇറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഒരു സംവിധാനമാണ് വികസിപ്പിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ചരിവുളള പ്രതലങ്ങളിലുൾപ്പെടെ വാഹനം നി‍ർത്തുമ്പോൾ പലരും അശ്രദ്ധമൂലം ഹാൻഡ് ബ്രേക്ക് ഇടാറില്ല. ഇതോടെ, വാഹനം ഉരുണ്ടുനീങ്ങി അപകടങ്ങളുണ്ടാക്കുന്നത് സാധാരണമാണ്. ഹാൻഡ് ബ്രേക്ക് മാറ്റാതെ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചാൽ നിലവിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ ഉണ്ടെങ്കിലും, പാർക്കിംഗ് ബ്രേക്ക് ഇടാൻ ഓർമ്മപ്പെടുത്തുന്ന സംവിധാനം വാഹനങ്ങളിൽ ഇല്ല.

ഇതാണ് ഹാൻഡ് ബ്രേക്കിൻ്റെ പ്രാധാന്യം ഡ്രൈവ‍ർക്ക് ഓർമ്മപ്പെടുത്താനുളള എളുപ്പവഴി കണ്ടെത്താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദീപുവിനെ പ്രേരിപ്പിച്ചത്. ഈ ലളിതമായ സംവിധാനം കാറിലെ പാർക്കിംഗ് ബ്രേക്ക് സ്വിച്ചിനോട് ഘടിപ്പിച്ചാണ് പ്രവർത്തിക്കുക.

“എത്ര തിടുക്കപ്പെട്ടായാലും ഡ്രൈവ‍ർ പാർക്കിംഗ് ബ്രേക്ക് ഇടാതെ ഇറങ്ങാൻ ശ്രമിച്ചാൽ മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്ന ഈ ഉപകരണം ഉണ്ടാക്കാനുളള ചെലവും വളരെ കുറവാണ്. പുതുതലമുറ വാഹനങ്ങളിലുൾപ്പെടെ നിർമ്മാതാക്കൾക്ക് ഈ സംവിധാനം ഉൾപ്പെടുത്താനും എളുപ്പമാണ്,” ദീപു പറഞ്ഞു.

ദീപുവിന്റെ കണ്ടുപിടിത്തം മോട്ടോർ വാഹന വകുപ്പിന് സമർപ്പിക്കുകയും, ഈ സാങ്കേതിക വിദ്യയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version