Posted By Anuja Staff Editor Posted On

കേരളത്തില്‍ പതിനഞ്ചാമത് ജില്ല ഒരുങ്ങുന്നു;അനുകൂല നിലപാടുമായി സർക്കാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ഇന്ന് മുഖ്യമന്ത്രിയ്ക്ക് ഒരു ഭീമഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിചേർത്തു നെയ്യാറ്റിൻകര ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജനങ്ങളിൽ നിന്ന് ശേഖരിച്ച അര ലക്ഷം ഒപ്പുകളടങ്ങിയ ഹർജി സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പുതിയ ജില്ല രൂപീകരിക്കാൻ സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1984ൽ കാസർഗോഡ് ജില്ല രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിച്ചിട്ടില്ല. ഇതുമൂലം കേന്ദ്ര വിഹിതവും ഏകീകൃത വികസനവും നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ പുതിയ ജില്ലകള്‍ രൂപീകരിച്ച് വലിയ നേട്ടം കൈവരിച്ചു. ദേശീയ തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും വികസനത്തിനും ചെറിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലകള്‍ രൂപീകരിക്കുന്നതിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ അഭിപ്രായപ്പെട്ടു.

വയനാടിനെ പിൻതള്ളി ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശത്ത് മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാധ്യമാണെന്ന് ഹർജിക്കാർ അവകാശപ്പെട്ടു.

സമർപ്പണ ചടങ്ങിൽ പങ്കെടുക്കിയത്:

  • നെയ്യാറ്റിൻകര ലത്തീൻ രൂപത മോൺസിങ്ങർ ഫാദർ ജി. കൃസ്തുദാസ്
  • അരുവിപ്പുറം മഠാതിപതി സാന്ദ്രാനന്ദ സ്വാമികൾ
  • കെ. ആൻസലൻ എം.എൽ.എ
  • സി എസ് ഐ സഭ മുൻ സെക്രട്ടറി ഡി. ലോറൻസ്
  • കാരോട് എസ്. അയ്യപ്പൻ നായർ
  • കൈരളി ജി. ശശിധരൻ
  • അഡ്വ. എം. മുഹിനുദ്ദീൻ
  • കാരോട് പത്മകുമാർ
  • കാരോട് സുധാകരൻ നായർ
  • ആർ. ജയകുമാർ
  • കെ. ശശിധരൻ നായർ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version