കേരളത്തില്‍ ശക്തമായ കാറ്റും മഴയും സംസ്ഥാന സവിശേഷ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. മരങ്ങള്‍ കടപുഴകി വീഴുകയും ചില്ലകള്‍ ഒടിഞ്ഞു വീഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ചില മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്:
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
- മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്: കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്, വാഹനങ്ങള്‍ പാർക്ക് ചെയ്യരുത്.
- മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊതുക്കുക: വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ വെട്ടിയൊതുക്കണം. പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളെ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
- പരസ്യ ബോർഡുകളും ഇലക്ട്രിക് പോസ്റ്റുകളും ഉറപ്പാക്കുക: പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റ് വീഴാനുള്ള സാധ്യതയുള്ളതിനാല്‍ അവ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക.
- ഉറപ്പില്ലാത്ത വസ്തുക്കളെ കെട്ടിയിടുക: ചുമരിലോ മറ്റോ ചാരിയിട്ടുള്ള ഉപകരണങ്ങളും വസ്തുക്കളും കയറുപയോഗിച്ച് ഉറപ്പാക്കണം.
- ജനലുകളും വാതിലുകളും അടച്ചിടുക: കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ ജനലുകളും വാതിലുകളും അടച്ചിടുക, ഇവയുടെ സമീപത്ത് നില്‍ക്കാതിരിക്കുക.
- സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുക: അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വന്നാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുക.
- വൈദ്യുതി കമ്പികളും പോസ്റ്റുകളും ശ്രദ്ധിക്കുക: വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഏത് അപകടവും ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെഎസ്ഇബിയുടെ 1912 നമ്പരിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 നമ്പരിലും വിവരം അറിയിക്കുക.
- പത്രം-പാൽ വിതരണക്കാർക്ക് ജാഗ്രത: ആദ്യം ജോലിക്ക് ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും വൈദ്യുതി ലൈനുകളിലും അപകടമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം.
- കൃഷിയിടങ്ങളില്‍ വൈദ്യുത ലൈനുകള്‍ പരിശോധന: കൃഷിയിടങ്ങളിലെ വൈദ്യുത ലൈനുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
- നിർമാണ ജോലികള്‍ നിര്‍ത്തിവെയ്ക്കുക: കാറ്റും മഴയും ശക്തമാകുമ്പോള്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തി സുരക്ഷിതമായ ഇടത്തേക്ക് മാറുക.
കാലാവസ്ഥ പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (http://mausam.imd.gov.in/thiruvananthapuram/) 3 മണിക്കൂറിന് ഇടയില്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കർശനമായി പാലിക്കുക.