ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സർക്കാർ പുറത്തുവിടുക: കെ.സി.വൈ.എം മാനന്തവാടി രൂപത സെനറ്റ്

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ മുപ്പത്താമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനം മുൻ രൂപത പ്രസിഡന്റ്‌ എബിൻ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പഠിക്കാൻ സർക്കാർ നിയോഗിച്ച ജെ ബി കോശി കമ്മിഷൻ്റെ റിപ്പോർട്ട് സർക്കാർ എത്രയും പെട്ടന്ന് പുറത്ത് വിടണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സെനറ്റ് സമ്മേളനത്തിൽ പ്രേമേയം പാസ്സാക്കി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

നടവയൽ മേഖല പ്രസിഡന്റ്‌ നിഖിൽ ചൂടിയാങ്കൽ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് മേഖല, രൂപത പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും, കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച റെഡ് റിബൺ ആന്റി ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ച വെച്ച തരിയോട് മേഖലക്കും, തരിയോട് യൂണിറ്റിനും മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ്‌ ശ്രീ രാജു വല്യറയിൽ അവാർഡുകൾ വിതരണം ചെയ്തു. രൂപത ഡയറക്ടർ ഫാ. സന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ്‌ ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ വർഗീസ് തെക്കേമുറിയിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ് തെക്കിനാലിൽ, ഡെലിസ് സൈമൺ വയലുങ്കൽ, രൂപത കോർഡിനേറ്റർ ജോബിൻ തടത്തിൽ, ട്രെഷറർ ജോബിൻ തുരുത്തേൽ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് SH,സംസ്ഥാന സിന്ഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ, രൂപത സിന്ഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 11 മേഖലകളിൽ നിന്നായി ഭാരവാഹികൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version