സ്വർണവില വീണ്ടും ഒറ്റയടിക്ക് വർധന

സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 രൂപ തൊട്ടു. 720 രൂപയുടെ വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 രൂപയായപ്പോള്‍, ഒരു ഗ്രാമിന് 90 രൂപയുടെ വര്‍ധനയോടെ 6875 രൂപയായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 53,000 രൂപ ആയിരുന്നു, 16 ദിവസത്തിനിടെ 2000 രൂപയുടെ വര്‍ധനവാണ് അനുഭവപ്പെട്ടത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് ഈ വര്‍ധനക്ക് കാരണം.മെയ് 20നാണ് 55,120 രൂപയായി ഉയർന്ന് സ്വര്‍ണവില പുതിയ റെക്കോഡ് കുറിച്ചത്. എന്നാല്‍, അടുത്ത നാലുദിവസം 2000 രൂപ കുറഞ്ഞ ശേഷം, സ്വര്‍ണവില ഈ മാസം വീണ്ടും ഉയര്‍ന്നുവരികയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version