കണ്ണൂർ ജില്ലയിലെ മൂന്നര വയസ്സുകാരന് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (നെയ്ഗ്ലെറിയ) ബാധ സ്ഥിരീകരിച്ചു. കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും വിദഗ്ദ്ധ ചികിൽസക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കുട്ടി നാട്ടിലെ തോട്ടിൽ കുളിച്ചത്. വ്യാഴാഴ്ച കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച വൈകുന്നേരം രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
വിവരങ്ങൾ
കുട്ടി കടന്നുപോയിരുന്ന കാരക്കുണ്ട് വെള്ളച്ചാട്ടത്തെക്കുറിച്ച് ബന്ധുക്കൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തോട്ടട സ്വദേശിനിയായ പതിമൂന്നുകാരി സമാനമായ രോഗബാധ മൂലം മരണമടഞ്ഞതിന് ശേഷമാണ് ഇത്തരം ജാഗ്രത സ്വീകരിക്കാനാരംഭിച്ചത്.
ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ടെങ്കിലും വീണ്ടും രോഗം റിപ്പോർട്ടു ചെയ്തതോടെ കൂടുതൽ മുന്നറിയിപ്പുകൾ നല്‍കിയിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN