നിപ്പ: സമ്പര്‍ക്കപട്ടികയില്‍ ഉയര്‍ന്ന സുരക്ഷാ അളവുകള്‍, അവലോകന യോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്കപട്ടികയിലുളളവരുടെ എണ്ണം 406 ആയി ഉയർന്നു. പുതുക്കിയ റൂട്ട് മാപ്പിന്റെ കണക്കാണിത്. 139 ആരോഗ്യപ്രവർത്തകരുള്‍പ്പെടെ 196 പേരെ ഹൈറിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടുത്തി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മഞ്ചേരി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ നിലവിൽ 15 പേരാണ് ചികിത്സയിൽ കഴിയുന്നത്. meanwhile, malappuram health minister’s review meeting will take place today. ഇന്നലെ, പതിനൊന്ന് പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആകിയത് ആരോഗ്യവകുപ്പിനും നാട്ടുകാര്‍ക്കും ആശ്വാസമായി.

നിപ്പ സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്ന് ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. അമ്മയും മകളും ആണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് മരിച്ച 14കാരന്റെ രോഗബാധിതനായി പെരിന്തൽമണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും.

നിപ്പ ബാധിച്ച്‌ 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളില്‍ സര്‍വേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version