സ്വര്‍ണവിലയുടെ ഇടിവ്: പണമിടപാട് സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

കസ്റ്റംസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് സംഭവിച്ചതോടെ പണമിടപാട് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്ന ദേശസാത്കൃത ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ വിലയിടിവ് മൂലം വമ്പിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

നിന്നലെ സ്വര്‍ണവില പവന് 2000 രൂപ താഴ്ന്നു, ഇത് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ജൂലൈ 1-ന് പവന് 53000 രൂപയായിരുന്നു, ജൂലൈ 17-ന് ഇത് 55000 രൂപയായി ഉയരുകയും ചെയ്തു. ആറ് ദിവസത്തിനുള്ളില്‍ പവന് 3040 രൂപയുടെ ഇടിവാണ് ഉണ്ടായത്. 107 ദിവസത്തിനിടയില്‍ ഇത്രയും വലിയ വിലയിടിവ് ഉണ്ടായിട്ടില്ല. 2024 ഏപ്രില്‍ 26-ന് പവന് 52280 രൂപയായിരുന്നു കുറഞ്ഞ നിരക്ക്. ഏപ്രില്‍ 23-ന് പവന് 1120 രൂപ കുറഞ്ഞതോടെ വലിയ വിലയിടിവ് രേഖപ്പെടുത്തി. 22-ന് 54040 രൂപ ഉണ്ടായിരുന്നത് 23-ന് 52920 രൂപയായി കുറഞ്ഞു.

രണ്ട് മാസങ്ങളിലെ സ്വര്‍ണവിലയില്‍ സ്ഥിരത വന്നതോടെ, ജൂലൈ രണ്ടാം വാരത്തില്‍ നല്‍കിയ സ്വര്‍ണപ്പണയ വായ്പ ശരാശരി 53000 രൂപയുടെ അടിസ്ഥാനത്തിലായിരുന്നു. സ്വര്‍ണവിലയുടെ 60 മുതല് 70 ശതമാനം വരെയാണ് ദീര്‍ഘകാല വായ്പ അനുവദിക്കാറുള്ളത്, ഹ്രസ്വകാല വായ്പകള്‍ 90 ശതമാനം വരെ അനുവദിക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. ഈ സ്ഥിതിയില്‍ ഇത്തരത്തില്‍ പണം നല്‍കിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

കസ്റ്റംസ് തീരുവ കുറച്ചതോടെ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇറക്കുമതി സുലഭമാകുമെന്നതും സ്വര്‍ണത്തെ വിശ്വസ്ത നിക്ഷേപമായി കാണുന്നവരുടെ എണ്ണം കുറയുമെന്നതും ഇതിന് കാരണമാണ്. ഈ വിലയിരുത്തലുകള്‍ ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സൂചന നല്‍കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version