ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 3 മുതല്‍ 7 വരെ 24 വേദികളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ് നടക്കുക. ഉദ്ഘാടന ചടങ്ങ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് നടത്തുക.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങള്‍ എറണാകുളം നഗരത്തിലെ വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കും. നീന്തല്‍ മത്സരങ്ങള്‍ മാത്രം കോതമംഗലം എം.എ. കോളജില്‍ നടത്താനാണ് തീരുമാനം.