മാനന്തവാടി: ദ്വാരക എയുപി സ്കൂളിലെ നിരവധി കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. 30 ഓളം കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും കുറവായതിനാൽ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ മറ്റ് ആശുപത്രികളില്‍ നിന്നുള്ള ജീവനക്കാരെ എത്തിച്ച് പരിശോധനാ സൗകര്യം ഒരുക്കി. പിന്നീട് കുട്ടികളെ കൂടുതൽ സൗകര്യാര്‍ത്ഥം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ കുട്ടികള്‍ ഇരു ആശുപത്രികളിലുമായി ചികിത്സ തേടിക്കൊണ്ടിരിക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കഴിഞ്ഞ ദിവസം സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികളിലാണ് ചെര്‍ദ്ദിയും പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. അന്നേ ദിവസം ചോറും സാമ്പാറും മുട്ടയും വാഴക്കാ തോരനുമാണ് കുട്ടികൾ കഴിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ സ്‌കൂളിൽ വന്ന ചില കുട്ടികൾക്ക് ഛര്‍ദിയും പനിയും ഉണ്ടായതിനെ തുടർന്ന് വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു.
ഭക്ഷ്യ വിഷബാധയെന്നാണ് പ്രാഥമിക സൂചന. ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകള്‍ പൂർത്തിയാക്കിയതിനു ശേഷമേ ഉണ്ടാകൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 1300 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ. ആര്‍ കേളു മെഡിക്കല്‍ കോളേജിലെത്തി കുട്ടികളെ സന്ദര്‍ശിക്കുകയും മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.