ഇന്ധന വില കുറയ്ക്കാന്‍ ജിഎസ്ടി പരിഗണനയില്‍: ധനമന്ത്രി നിര്‍മല സീതാരാമന്‍

കേന്ദ്ര ബജറ്റിന് ശേഷമുള്ള ഇന്ധന വില കുറയ്ക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വ്യാപകമായിരുന്നു. ഇതിന് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനമന്ത്രി നിർദേശിച്ചു. നിലവിലെ വാറ്റ് സംവിധാനത്തില്‍ നിന്ന് മാറ്റി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര നിര്‍ദേശം അംഗീകരിക്കണമെന്ന് ധനമന്ത്രി പറഞ്ഞു. ഈ നീക്കം ഇന്ധന വിലയില്‍ കാര്യമായ ഇളവുകള്‍ കൊണ്ടുവരാന്‍ സഹായകരമായിരിക്കും. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഒരു നികുതി മാത്രമേ ചുമത്തപ്പെടൂ, സംസ്ഥാന നികുതികളില്ല.

ഉല്‍പ്പാദനത്തിന് മാത്രമല്ല, ഉല്‍പ്പന്നത്തിന് എക്‌സൈസ് തീരുവയും കേന്ദ്രം ചുമത്തും. സംസ്ഥാനങ്ങള്‍ നിരക്കുകള്‍ തീരുമാനിക്കുകയും, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതം അറിയിക്കുകയും ചെയ്താല്‍, കേന്ദ്രം അതിവേഗത്തില്‍ നടപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ തയ്യാറായിട്ടുണ്ട്. ഇനി ജിഎസ്ടി കൗണ്‍സില്‍ അത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക മാത്രമാണ് അവശേഷിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് പ്രാദേശിക നികുതികള്‍ ചുമത്തുന്നുണ്ട്.

ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ലെന്ന വാദത്തെ ധനമന്ത്രി തള്ളി. സംസ്ഥാനങ്ങള്‍ക്ക് മുമ്ബുള്ളതുപോലെ തന്നെ കേന്ദ്ര ഫണ്ട് ലഭിക്കുമെന്നും, ആന്ധ്രപ്രദേശിലെ പുനസംഘടന നിയമപ്രകാരം ഫണ്ട് അനുവദിക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും, അതേ സമയം വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥക്ക് കരുത്ത് നല്‍കുന്നതിന് കടം വാങ്ങേണ്ടി വരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എത്ര വായ്പയെടുക്കുന്നു, അത് എവിടെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. ധനകമ്മി കുറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version