വയനാട്ടിലെ ഓട്ടോറിക്ഷ ചാർജ്: മീറ്റർ നിരക്ക് പാലിക്കാത്തവർക്ക് കർശന നടപടി

മാനന്തവാടി: എച്ച്ആര്‍സിപിസി മാനന്തവാടി ജോയിന്റ് ആർടിഒയുമായി നടത്തിയ ചര്‍ച്ചയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലെയും പോലെ വയനാട്ടിലും ഓട്ടോറിക്ഷകളിൽ മീറ്ററിൽ രേഖപ്പെടുത്തിയ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് സൂചിപ്പിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വള്ളിയൂര്‍ക്കാവ് സ്വദേശിയായ ഒരു യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ജോയിന്റ് ആർടിഒ ഒരു ഓട്ടോ ഡ്രൈവറുടെ ലൈസൻസിന് നിശ്ചിത കാലത്തേക്ക് സസ്‌പെൻഷൻ വിധിച്ചുവെന്ന് അറിയിച്ചു. മീറ്റർ ഉപയോഗിക്കാതെ യാത്രക്കാരെ എത്രമാത്രം ചാർജ് വേണമെന്നു തോന്നുന്നുവോ അത്രയും ഈടാക്കുന്നത് നിയമലംഘനമാണെന്നും ഇത് ഉപഭോക്തൃ ചൂഷണത്തിന് കാരണമാകുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി.

മീറ്റർ ഉപയോഗിക്കാതെ യാത്രക്കാരെ കൊള്ളയടിക്കുന്ന വയനാട് ജില്ലയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ ഈ നിയമവിരുദ്ധ നടപടികൾക്കെതിരെ ആർടിഒമാരും ട്രാഫിക് പോലീസും ട്രാഫിക് അഡ്വൈസറി ബോർഡും നടപടി സ്വീകരിക്കണമെന്ന് ഹ്യൂമൺ റൈറ്റ്‌സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോൺ മാസ്റ്റർ ആവശ്യപ്പെട്ടു. എച്ച്ആര്‍സിപിസി ജില്ലാ പ്രസിഡന്റ് സുനിൽ ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാക്കമ്മിറ്റിയില്‍ എള്ളില്‍ മുസ്തഫ, ഷാജൂ ഇ.വി, ഷിജു ജോസ്, ആലിയ കമ്മോം, ഉഷ ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.

ജില്ലയിലെ ഓട്ടോറിക്ഷകളിൽ നിർബന്ധമായും മീറ്റർ ഘടിപ്പിച്ച്, മീറ്ററിൽ കാണുന്ന ചാർജ്ജ് ഈടാക്കി, യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എച്ച്ആര്‍സിപിസി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഗതാഗത വകുപ്പുമന്ത്രി, ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, ആർടിഒ, ജോയിന്റ് ആർടിഒ, സബ് കളക്ടർ എന്നിവർക്കു നൽകാനും യോഗത്തിൽ തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version